തിരുവനന്തപുരം; (www.evisionnews.in) കോളിളക്കം സൃഷ്ടിച്ച പാനമ രേഖകളില്‍ കാസര്‍കോടുകാരനുള്‍പ്പടെ കേരളത്തില്‍ നിന്നുള്ള പത്തോളം വിലാസങ്ങള്‍ പുറത്തുവന്നു. യുഎസ് ആസ്ഥാനമായ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐസിഐജെ പുറത്തുവിട്ട രേഖകളില്‍ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, എറണാകുളം, കാസര്‍കോട് എന്നിവിടങ്ങളിലെ വിലാസങ്ങളാണുള്ളത്. മൂന്നരലക്ഷത്തിലേറെപ്പേരുടെ രഹസ്യനിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്നലെ രാത്രിയാണ് ഓണ്‍ലൈനില്‍ പുറത്തു വിട്ടത്.സമോവയില്‍ റജിസ്റ്റര്‍ ചെയ്ത ഗുഡ്‌ഗോള്‍ഡ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറായ ജയപ്രകാശ് കമ്പറിന്റെ വിലാസം കാസര്‍കോട് ജില്ലയിലെ അംഗടിമൊഗറാണ്. ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചു തുടങ്ങി.
ഐസിഐജെ മുമ്പു പുറത്തുവിട്ട രേഖകളില്‍ ചലച്ചിത്രതാരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം ഇന്ത്യക്കാരുടെ പേരുള്‍പ്പെട്ടതു വിവാദമായിരുന്നു. ഇതില്‍ ചില മലയാളികളും ഉണ്ടായിരുന്നു. തുടര്‍ന്നു പലരും ഇക്കാര്യങ്ങള്‍ നിഷേധിച്ചു രംഗത്തെത്തുകയും ചെയ്തു. വിദേശ കമ്പനി നിക്ഷേപങ്ങളിലൂടെ ശതകോടികളുടെ വെട്ടിപ്പു നടത്തിയെന്നാണ് ആരോപണം.
Post a Comment
0 Comments