കാസര്‍കോട്: (www.evisionnews.in) മെയ് 17 മുതല്‍ കേരളത്തില്‍ പവര്‍കട്ടിന് സാധ്യത വര്‍ദ്ധിച്ചു. ഏപ്രില്‍ മുതല്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ മെയ് 16ന് നി യമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാലാണ് പവര്‍ കട്ട് നീട്ടിക്കൊണ്ടുപോകുന്നത്. രണ്ടാഴ്ചയായി പകല്‍ സമയങ്ങളില്‍ ഇടക്കിടെ വൈദ്യുതി ഓഫാക്കി അപ്രഖ്യാപിത ലോഡ്ഷെഡിംഗ് നടത്തുന്നുണ്ട്. ഒരു മണിക്കൂറില്‍ മൂന്നും നാലും തവണ ലൈന്‍ ഓഫാക്കിയിടുന്നുണ്ട്. മെയ് 16 ന് ശേഷം മഴകിട്ടുന്നില്ലെങ്കില്‍ പകല്‍ സമയത്ത് ഇടവിട്ടിടവിട്ട് അഞ്ച് മണിക്കൂറെങ്കിലും പവര്‍കട്ട് നടപ്പിലാക്കുമെന്നാണ് സൂചന.
ലൈനില്‍ അറ്റകുറ്റപണി, ടച്ചിംഗ് എടുക്കല്‍ എന്നിവയുടെ പേരിലാണ് ഇടക്കിടെ വൈദ്യുതി വിതരണം ഇപ്പോള്‍ നിര്‍ത്തിവെക്കുന്നത്. കാറ്റ് വീശിയെന്നും മരം വീണെന്നുമുള്ള കാരണങ്ങളും കെ.എസ്. ഇ.ബി ഉദ്യോഗസ്ഥന്മാര്‍ പറയുന്നു. ചൂട് കഠിനമായതോടെ ഇടക്കിടെ വൈദ്യുതി വിതരണം നിര്‍ത്തുന്നത് ഓഫീസുകളില്‍ ജോലി ചെയ്യുന്നവരേയും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നവരേയും വിഷമത്തിലാക്കുന്നുണ്ട്.
keywords: load shedding-kerala-kseb

Post a Comment
0 Comments