Type Here to Get Search Results !

Bottom Ad

നൂറുമേനി തിളക്കത്തില്‍ മുള്ളേരിയ സ്‌കൂള്‍


മുള്ളേരിയ: (www.evisionnews.in) വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗം പരീക്ഷയില്‍ മുള്ളേരിയ സ്‌കൂളില്‍ പരീക്ഷ എഴുതിയ എല്ലാ കുട്ടികളും വിജയിച്ചു. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് സ്‌കൂളിന് 100 ശതമാനം ലഭിക്കുത്. കോമേഴ്‌സ് വിഷയത്തില്‍ മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ്മാന്‍ഷിപ്പ്, എക്കൗണ്ടന്‍സി ആന്റ് ഓഡിറ്റിങ് എന്നീ രണ്ട് വൊക്കേഷണല്‍ വിഷയങ്ങളിലായി  25 ആണ്‍കുട്ടികളും 28 പെണ്‍കുട്ടികളുമായി 53 പേരാണ് പരീക്ഷ എഴുതിയത്. വി.എച്ച്.എസ്.സി ഫലത്തില്‍ നൂറ് ശതമാനം കിട്ടിയ കാസര്‍കോട് ജില്ലയിലെ ഏക സര്‍ക്കാര്‍ സ്‌കൂളാണ് മുള്ളേരിയ. പിന്നോക്ക വിഭാഗത്തിലെ കുട്ടികള്‍ ഏറെയുള്ള സ്‌കൂളാണിത്.

keywords: mulleria-vhse-result-hundred-percentage-pass

Post a Comment

0 Comments

Top Post Ad

Below Post Ad