Type Here to Get Search Results !

Bottom Ad

പാട്ടും പാടി പരീക്ഷ എഴുതിയ ശ്രീഗൗരിക്ക് പ്ലസ് ടുവില്‍ മുഴുവന്‍ എ പ്ലസ്


കാഞ്ഞങ്ങാട് (www.evisionnews.in): പാട്ടും പാടി പ്ലസ് ടു ജയിക്കുക മാത്രമല്ല, മുഴുവന്‍ വിഷയങ്ങളിലും എ പ്ലസും നേടി വെള്ളിക്കൊത്ത് ശ്രീ ദുര്‍ഗയിലെ ശ്രീഗൗരി വി. ഭട്ട്. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ത്ഥിനിയായാണ് ഈ മിടുക്കി. സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണു ഭട്ടിന്റെയും പി. ജ്യോതിയുടെയും മകളാണ്. പ്ലസ് ടു പഠനകാലത്തും സംഗീത വേദികളില്‍ നിന്ന് മാറി നിന്നതേയില്ല. 

കര്‍ണാടക സര്‍ക്കാര്‍ അംഗീകരിച്ച ഗാന പൂര്‍ണ ദേശീയ പരീക്ഷ ഒന്നാം റാങ്കോടെ പാസായതും ഇതിനിടെയാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥകളി സംഗീതം, ഹിന്ദി പദ്യം ചൊല്ലല്‍ എന്നിവയില്‍ എ. ഗ്രേഡും നേടി. ശാസ്ത്രീയ സംഗീതത്തില്‍ ജില്ലാ തലത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും. മുത്തശ്ശി പരേതയായ ഗൗരി അമ്മ മരണത്തിനു മുമ്പ് ആഗ്രഹിച്ചതു പോലെ സംഗീതം കൈവിടാതെ പഠനത്തില്‍ മികച്ച വിജയം നേടാനായതിന്റെ ആഹ്ലാദത്തിലാണ് ശ്രീഗൗരി. ഇതേ നിലയില്‍ തുടര്‍ പഠനം നടത്താനാണ് ആഗ്രഹവും. ശാസ്ത്രീയസംഗീത വേദികളില്‍ ഉത്തര കേരളത്തിലെ ശ്രദ്ധേയ സ്വരമാണ് ശ്രീ ഗൗരിയുടെത്.

Post a Comment

0 Comments

Top Post Ad

Below Post Ad