കാസര്‍കോട് (www.evisionnews.in): സാംസ്‌കാരികമായും ആരോഗ്യപരമായും സുരക്ഷിതത്വത്തോടെയും മാനുഷികമായും ഇന്ത്യയിലെ ഏത് സംസ്ഥാനങ്ങളെക്കാളും മുമ്പന്തിയിലാണ് കേരളം. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി രാഷ്ട്രപതി പ്രഖ്യാപിച്ച കേരളത്തില്‍ വന്നിട്ടാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി കേരളത്തെ ലോകത്തെ ഏറ്റവും വലിയ ദരിദ്ര രാജ്യമായ സോമാലിയയോട് ഉപമിച്ചത്.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലുളള നേതാക്കന്‍മാര്‍ ഇരുന്ന കസേരയില്‍ ഇരുന്നു കൊണ്ട് പൊട്ടക്കിണറ്റിലെ തവളയുടെ സ്വഭാവമാണ് നരേന്ദ്ര മോദി കാണിക്കുന്നതെന്ന് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അജ്മല്‍ തളങ്കരയും ജനറല്‍ സെക്രടറി റഷീദ് തുരുത്തിയും സംയുക്ത പ്രസ്ഥാവനയില്‍ പറഞ്ഞു.
Post a Comment
0 Comments