ന്യൂഡല്‍ഹി: (www.evisionnews.in) എതിര്‍പ്പുകളെ തുടര്‍ന്ന് നിര്‍ത്തിവച്ച എല്‍.എന്‍.ജി വാതക പൈപ്പ്ലൈന്‍ പദ്ധതി രണ്ടുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്ന് പെട്രോനെറ്റ് കമ്പനി എം.ഡി പ്രഭാത്സിംഗ് . ന്യൂഡല്‍ഹിയിലുളള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മംഗളൂരുവില്‍ നിന്നു കൊച്ചിയിലേയ്ക്കാണ് വാതകപൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. ഇതിന്റെ നിര്‍മ്മാണം പല സ്ഥലങ്ങളിലും പൂര്‍ത്തിയായി. പ്രാദേശിക എതിര്‍പ്പുകള്‍ കാരണം ചിലയിടങ്ങളില്‍ ഭൂമി ഏറ്റെടുക്കാനോ നിര്‍മ്മാണം ആരംഭിക്കാനോ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് കേരളത്തില്‍ ഭരണമാറ്റം ഉണ്ടായത്. വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പെട്രോനെറ്റ് എം.ഡിയെ മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കു വിളിപ്പിച്ചത്. പദ്ധതിയുമായി മുന്നോട്ടു പോകാമെന്നും എന്നാല്‍ ചില വിശദാംശങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി കമ്പനി എം.ഡി പറഞ്ഞു.
keyword-pipeline-re-allowed

Post a Comment
0 Comments