കാസര്‍കോട്: (www.evisionnews.in) വോട്ടെണ്ണലിനു ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമകേസുകളിലെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി.കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി. നായക്, കുണ്ടാര്‍ രവീശ തന്ത്രി, പി. രമേശ്, പി. കുഞ്ഞിരാമന്‍, സഞ്ജീവ ഷെട്ടി, ശിവകൃഷ്ണഭട്ട്, ജി. ചന്ദ്രന്‍, എസ്.കെ കുട്ടന്‍, എം. സഞ്ജീവഷെട്ടി, പി. സുരേഷ് കുമാര്‍ ഷെട്ടി, എ. വേലായുധന്‍, നഞ്ചില്‍ കുഞ്ഞിരാമന്‍, ശ്രീകൃഷ്ണഭട്ട്, പി.ആര്‍ സുനില്‍, വിവിധ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കി. വിദ്യാനഗര്‍ ഗവ. കോളേജ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
keyword-bjp-collectrete-march-kasaragod

Post a Comment
0 Comments