മഞ്ചേശ്വരം: (www.evisionnews.in) നിര്‍മ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ കോണ്‍ക്രീറ്റ് ഏണി തകര്‍ന്നുവീണ് മേസ്ത്രി ദാരുണമായി മരിച്ചു.
തൃശൂര്‍ മേലെപൊയില്‍ സ്വദേശിയും കുഞ്ചത്തൂരില്‍ താമസക്കാരനുമായ പ്രസന്നന്‍ എന്ന കുട്ടന്‍ (47) ആണ് മരിച്ചത്.
മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിന് സമീപം നിര്‍മ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. വീടിന്റെ ഒന്നാംനിലയിലെ കോണ്‍ക്രീറ്റ് ഏണിക്ക് അടിയിലായി പ്രസന്നന്‍ തേപ്പ് ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മറ്റൊരു ജോലിക്കാരന്‍ സാമഗ്രികളുമായി ഏണിയിലൂടെ മുകളിലേക്ക് കയറുന്നതിനിടെയാണ് ഏണി തകര്‍ന്ന് വീണത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പണിത കോണ്‍ക്രീറ്റ് ഏണിയാണ് തകര്‍ന്നത്.
കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ പ്രസന്നനെ ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തി ഏറെ ശ്രമഫലമായാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു.
രാമന്‍-തുളസി ദമ്പതികളുടെ മകനാണ് പ്രസന്നന്‍. ഭാര്യ: രുഗ്മിണി
keyword-death-on-concerete-work-

Post a Comment
0 Comments