Type Here to Get Search Results !

Bottom Ad

പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റു.



തിരുവനന്തപുരം : (www.evisionnews.in) കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രൗഢഗംഭീരമായ സദസിനെ സാക്ഷിയാക്കിയാണ് ഗവര്‍ണര്‍ പി സദാശിവം ചൊല്ലിക്കൊടുത്ത പ്രതിജ്ഞ പിണറായി വിജയന്‍ ഏറ്റുചൊല്ലിയത്. സഗൗരവമാണ് പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തത്.>

സിപിഐയില്‍നിന്നുള്ള ഇ ചന്ദ്രശേഖരനാണ് രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തു. ജെഡിസിഎസില്‍നിന്ന് മാത്യു ടി തോമസ് മൂന്നാമതും എന്‍സിപി യിലെ എകെ ശശീന്ദ്രന്‍ നാലാമതും, കോണ്‍ഗ്രസ്സ് എസ് ലെ കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്തു.
തുടര്‍ന്ന് സി.പി.എമ്മിലെ മന്ത്രമാരും ഘടകകക്ഷി മന്ത്രിമാരും സത്യപ്രത്ജ്ഞ ചെയ്തു.സി.പി.എമ്മിലെ കെ.ടി ജലീല്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

വി.എസ് അച്യുതാനന്ദന്‍ മുന്‍ പ്രധാനമന്ത്രി ദേവ ഗൗഡ, ഉമ്മന്‍ചാണ്ടി, പികെ കുഞ്ഞാലിക്കുട്ടി, ഒ രാജഗോപാല്‍, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, നടന്മാരായ മധു, മമ്മൂട്ടി, ദിലീപ് കെ.പി.എസി ലളിത, മതസാമുദായിക നേതാക്കള്‍ ഉദ്യോഗസ്ഥാനുദ്യോഗസ്ഥര്‍, പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികര്‍ തുടങ്ങി കേരള സമൂഹത്തിന്റെ പരിഛേദം തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad