Type Here to Get Search Results !

Bottom Ad

ഇ.ബിസ് ' 12 ഐക്കണ്‍സ് ഓഫ് കാസര്‍കോട് ' പ്രഖ്യാപിച്ചു


കാസര്‍കോട്: (www.evisionnews.in) ഇ ബിസ് ഓണ്‍ലൈന്‍ ബിസിനസ് മാഗസിന്റെ കാസര്‍കോട്ടെ 12 പ്രമുഖ വ്യക്തികളെ തെരഞ്ഞെടുത്തു. സിറ്റി ടവര്‍ ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ കലക്ടര്‍ ഇ ദേവദാസ് ഉദ്ഘാടനം ചെയ്തു. 12 ഐക്കണ്‍സായി നാലപ്പാട് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എ.എ മുഹമ്മദ്, പേസ് ഗ്രൂപ്പ് ചെയര്‍മാന്‍ പി.എ ഇബ്രാഹിം ഹാജി, പ്രമുഖ വ്യവസായി ഖത്തര്‍ ഇബ്രാഹിം ഹാജി, സിനിമാതാരം കാവ്യ മാധവന്‍, വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്് യ തളങ്കര, സാമൂഹ്യ പ്രവര്‍ത്തകന്‍ സായിറാം ഗോപാല കൃഷ്ണഭട്ട്, എം.പി ഗ്രൂപ്പ് ചെയര്‍മാന്‍ എംപി ഷാഫി ഹാജി, വൈദ്യ രത്‌ന അവാര്‍ഡ് ജേതാവ് ഡോ മാത്തുക്കുട്ടി, അല്‍ഫലാഹ് ഗ്രൂപ്പ് ചെയര്‍മാന്‍ യുസുഫ് അല്‍ഫലാഹ്, സിറ്റി ഗോള്‍ഡ് ജ്വല്ലറി ചെയര്‍മാന്‍ കരീം സിറ്റിഗോള്‍ഡ്, ഗോള്‍ഡ് കിംഗ് ജ്വല്ലറി ഉടമ ഹനീഫ് ഗോള്‍ഡ് കിംഗ്, പ്രമുഖ വ്യവസായി മത്ക്കം ഇബ്രാഹിം എന്നിവരെ തെരഞ്ഞെടുത്തു.
ഇ വിഷന്‍ ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു. ഡറക്ടര്‍ നജീബ് സ്വാഗതം പറഞ്ഞു. സ്റ്റാര്‍ ഐക്കണ്‍സായി തെരഞ്ഞെടുത്ത ഡോ ശ്രീനിധി, ഷഫീഖ് ബെന്‍സര്‍, കോട്ട അബ്ദുല്‍ റഹ്്മാന്‍, തുടങ്ങിയവര്‍ക്ക് പ്രമുഖ യുവ വ്യവസായി യു.കെ യൂസുഫ് ഉപഹാരം നല്‍കി. ഡയറക്ടര്‍ ഖയ്യൂം മാന്യ അവതാരകനായിരുന്നു. എക്‌സി. ഡയറക്ടര്‍ ഹാരിസ് പട്‌ല, കെമേഴ്‌സല്‍ ഹെഡ് ശംസുദ്ദീന്‍ കിന്നിംഗാര്‍, അഷ്‌റഫ് കര്‍ള, നവാസ് കുഞ്ചാര്‍, അനസ് എതിര്‍ത്തോട് സംബന്ധിച്ചു.









Keyword-Ebiz-12-Icons-of-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad