തിരുവനന്തപുരം: (www.evisionnews.in) വോട്ടെണ്ണല്‍ ദിനത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമത്തില്‍ പരിക്കേറ്റ് ഒടിഞ്ഞ കൈയുമായെത്തി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ഗവര്‍ണ്ണര്‍ക്കു മുന്നില്‍ സത്യപ്രതിജ്ഞ ചെയത് മന്ത്രി ആയി അധികാരമേറ്റ കാഞ്ഞങ്ങാട് എം.എല്‍.എ കൂടിയായ ഇ.ചന്ദ്രശേഖരന്‍ ചടങ്ങില്‍ ശ്രദ്ധേയനായി. വോട്ടെണ്ണലിനു ശേഷം വിജയിച്ച ചന്ദ്രശേഖരനെ സ്വീകരിച്ച് നടന്ന പ്രകടനത്തിനിടയിലാണ് എല്‍ഡിഎഫ് നേതാക്കളെ അടക്കം കാഞ്ഞങ്ങാട് മാവുങ്കാലില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. അക്രമത്തിനിടയില്‍ അടിയേറ്റ് ചന്ദ്രശേഖരന്റെ ഇടതുകൈ ഒടിഞ്ഞു. ബാന്റേജ് ഇട്ട് ഇപ്പോള്‍ ചികിത്സയിലാണ്.അതിനിടയിലാണ് സി.പി.ഐ യുടെ മുതിര്‍ന്ന നേതാവായ ചന്ദശേഖരന്‍ പിണറായി മന്ത്രി സഭയില്‍ അംഗമായത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ കേരളമാകെ അക്രമവും അരാജകത്വവുമാണെന്ന് ബി.ജെ.പി നേതൃത്വമൊന്നടങ്കം കുറ്റപ്പെടുത്തനിടയിലാണ് ബി.ജെ.പിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒടിഞ്ഞ കൈയുമായി ചികിത്സക്കിടയില്‍ ചന്ദ്രശേഖരന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
മന്ത്രിയുടെ ജന്മനാടായ ചെമ്മനാട്ടെ പെരുമ്പള ഗ്രാമത്തില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ ആഹ്ലാദം ആഘോഷമാക്കി. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് പെരുമ്പളയില്‍ ഇടതുമുന്നണി വിജയവും ആഹ്ലാദവും പങ്കിട്ടത്.
Keyword-EChandrashekaran-Minister
Post a Comment
0 Comments