Type Here to Get Search Results !

Bottom Ad

തലതിരിഞ്ഞ നയം: ജില്ലാ ആശുപത്രിയില്‍ രണ്ട് ഡയാലിസിസ് യൂണിറ്റുകള്‍ തുരുമ്പെടുക്കുന്നു



കാഞ്ഞങ്ങാട് (www.evisionnews.in): ജില്ലാ ആശുപത്രിക്ക് ബേക്കല്‍ റോട്ടറി ക്ലബ് സംഭാവനചെയ്ത രണ്ട് ഡയാലിസിസ് യൂണിറ്റുകള്‍ തുരുമ്പെടുത്തു നശിക്കുന്നു. അധികൃതരുടെ ഈ അനാസ്ഥക്കും ജനവിരുദ്ധ നടപടിക്കുമെതിരെ പരിഹാരം തേടി ബേക്കല്‍ റോട്ടറി പ്രസിഡന്റ് എം. രാമചന്ദ്ര സര്‍ക്കാരിനു പരാതി നല്‍കി. പ്രശ്‌നപരിഹാരത്തിനു മന്ത്രിതല ഇടപെടല്‍ വേണമെന്നാണ് ആവശ്യം. 

2015 ജൂലൈ 11ന് ആണ് റോട്ടറി ഇന്റര്‍നാഷനല്‍ പുണെ ഡിസ്ട്രിക്ട് ഗവര്‍ണറായിരുന്ന വിവേക് അറാന ഡയാലിസിസ് മെഷീനുകള്‍ കൈമാറിയത്. ഇതിന് വേണ്ടി കാരുണ്യ പദ്ധതിയിലുള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവിട്ട് ഡയാലിസിസ് യൂണിറ്റിന് ആവശ്യമായ കെട്ടിടവും നിര്‍മിച്ചു. എന്നാല്‍ ഇതിന്റെ ഗുണഫലം രോഗികള്‍ക്കു ലഭ്യമാക്കാന്‍ ജില്ലാ പഞ്ചായത്തോ നഗരസഭയോ ഇടപെട്ടില്ലെന്നുമാണ് പരാതി. ആറുമാസത്തിനുള്ളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതു നടപ്പായില്ല. ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് മെഷീനുകള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന നഗരസഭയുടെ പ്രഖ്യാപനവും നടപ്പായില്ല. 




Post a Comment

0 Comments

Top Post Ad

Below Post Ad