Type Here to Get Search Results !

Bottom Ad

വീരാജ്‌പേട്ട ചുരത്തില്‍ കാറില്‍ ലോറി മറിഞ്ഞ്‌ മൂന്ന് പേര്‍ മരിച്ചു,



ഇരിട്ടി (www.evisionnews.in): കര്‍ണാടക കുടക് ജില്ലയിലെ വീരാജ്പേട്ട പെരുമ്പാടി ചുരത്തില്‍ ടവേര കാറിനു മുകളില്‍ നാഷണല്‍ പെര്‍മിറ്റ് ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്കു പരുക്കേറ്റു. കോഴിക്കോട് വടകര സ്വദേശികളാണു മരിച്ചത്. പുലര്‍ച്ചെ 3.15ഓടെ പെരുമ്പാടി വില്‍പന നികുതി ചെക്ക്പോസ്റ്റിനു സമീപത്തെ ലേക്ക് വ്യൂ റസ്റ്റോറന്റിനു മുന്നിലാണ് അപകടം. 

വീരാജ്‌പേട്ടയിലേക്ക് പോവുകയായിരുന്ന ടവേര കാറിനു മുകളിലേക്കു കേരളത്തിലേക്കു ചുക്ക് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ചെക്ക് പോസ്റ്റില്‍ നിര്‍ത്താതിരുന്ന ലോറി അമിതവേഗതയിലായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തില്‍പ്പെട്ടതാണെന്നും കരുതുന്നു. കാറില്‍ എട്ടുപേരാണ് ഉണ്ടായിരുന്നത്. മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു. പരുക്കേറ്റവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ വീരാജ്പേട്ട താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad