കാസര്‍കോട്: (www.evisionnews.in) മഞ്ചേശ്വരത്തെ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി പി.ബി.അബ്ദുള്‍ റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ ബി.ജെ.പി കോടതിയിലേക്ക്.89 വോട്ട് ഭൂരിപക്ഷത്തിലാണ് അബ്ദുള്‍ റസാഖ് വിജയിച്ചത്. എന്നാല്‍ മണ്ഡലത്തില്‍ നൂറുകണക്കിനു കള്ളവോട്ടുകള്‍ ചെയ്തിരുന്നതായി ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. ഇതിനെക്കുറിച്ചു ബി.ജെ.പി തെളിവു ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍ കോടതിയില്‍ തിരഞ്ഞെടുപ്പു ഹര്‍ജി ഫയല്‍ ചെയ്യുമെന്നും ബി.ജെ.പി നേതാക്കളായ സുരേഷ് കുമാര്‍ ഷെട്ടി, കെ.ശ്രീകാന്ത് എന്നിവര്‍ പറഞ്ഞു.
നാട്ടില്‍ ഇല്ലാത്തവര്‍, മരണപ്പെട്ടവര്‍, അവശനിലയില്‍ കിടപ്പിലായവര്‍ എന്നിവരുടെ കള്ളവോട്ടുകളാണ് വ്യാപകമായി ചെയ്തതെന്നു കണ്ടെത്തിയിട്ടുള്ളതെന്നു നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.ചൊവ്വാഴ്ച കാസര്‍കോട് ജില്ലയില്‍ എത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനും കള്ളവോട്ടിനെതിരെ കോടതിയെ സമീപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തിയിരുന്നു.
Keyword-Manjeswar-Fakevote-Bjp-to-court
Post a Comment
0 Comments