കാസര്‍കോട്: (www.evisionnews.in) ഇ-വിഷന്‍ ന്യൂസിന്റെയും വിസ്ഡം ഇന്‍ര്‍നാഷണല്‍ അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു. മെയ് 28ന് കാസര്‍കോട് വിസ്ഡം അക്കാദമി ഹാളിലാണ് പരിപാടി. വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സ് ക്വിസും സംഘടിപ്പിക്കും.
പ്ലസ്ടു (ബയോളജി ആന്റ് കമ്പ്യൂട്ടര്‍ സയന്‍സ്) ചേരാന്‍ ആഗ്രഹിക്കുന്ന കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ 27നു മുമ്പായി പേര്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷയോടൊപ്പം ഗ്രേഡ് ലിസ്റ്റ് ഇന്റര്‍നെറ്റ് കോപ്പിയും പാസ് പോര്‍ട്ട് സൈസ് ഫോട്ടോയും നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400 641 493, 04994 224 222.
Keyword-E-vision-Wisdom-exelence-meet
Post a Comment
0 Comments