അഡ്വ.രാധാകൃഷ്ണന്‍ പെരുമ്പള
പെരുമ്പളയുടെ തിളങ്ങുന്ന മുത്തായ സഖാവ് ഇ.ചന്ദ്രശേഖരെന്ന ഞങ്ങളുടെ ചന്ദ്രേട്ടന്‍ കേരളത്തിന്റെ മന്ത്രിയുവുകയാണ്.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കാസര്‍കോടിന്റെ മോസ്‌കോ എന്നറിയപ്പെട്ടിരുന്ന ഈ ഗ്രാമത്തിന്റെ ഓരോ അണുവും ഈ വാര്‍ത്ത വന്നത് മുതല്‍ ആഹ്ലാദ തിമര്‍പ്പിലാണ്.കോലാഹലങ്ങളൊന്നുമില്ലെങ്കിലും കക്ഷിരാഷ്ട്രീയ ഭേദമന്യേ പെരുമ്പളക്കര്‍ ഈ സദ് വാര്‍ത്തയുടെ മധുരം ആസ്വദിക്കുന്നു.
തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ രണ്ടാം തവണയും സ്ഥാനാര്‍ത്ഥിയായി ചന്ദ്രേട്ടന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ തന്നെ ഒരു മന്ത്രിസ്ഥാനം മണത്തിരുന്നുവെങ്കിലും ഇപ്പോള്‍ പാര്‍ട്ടി തീരുമാനം വന്നപ്പോളാണ് ശ്വാസം നേരെവീണത്. കേവലം ഒരു മന്ത്രിയായി മാത്രമല്ല പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവ് കൂടിയായിട്ടാണ് ചന്ദ്രേട്ടന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ തെക്കന്‍ ജില്ലകളില്‍ നിന്നുമുള്ള പ്രാമാണികരായ പലനേതാക്കളേയും മറികടന്ന് കൊണ്ടാണ് ഈ കാസര്‍കോട്ടുകാരന്‍ അംഗീകാരം നേടിയതെന്നത് ശ്രദ്ധേയമാണ്.
ചന്ദ്രേട്ടനെ കുറിച്ച് എന്തെങ്കിലും ഈ അവസരത്തില്‍ പറയുമ്പോള്‍ അകന്ന് നിന്ന് നോക്കിക്കാണുക പ്രയാസമാണ്. പാര്‍ട്ടിയുടെ സംസ്ഥാന നേതാവാണെങ്കിലും പെരുമ്പളക്കാരയ ഞങ്ങള്‍ക്ക് അകന്ന് നില്‍ക്കാനാവത്ത വിധം അത്രയും അടുപ്പത്തിലാണ്. ചന്ദ്രേട്ടനില്ലാതെ നാട്ടില്‍ എന്തെങ്കിലും വിശേഷം സങ്കല്‍പ്പിക്കാനാവില്ല.നാട്ടുകാര്യമായാലും വീട്ടുകാര്യമായാലും എന്തിനുമേതിനും ചന്ദ്രേട്ടന്‍ വേണം.വിവാഹം, മരണം, രോഗദുരുതം, ഗൃഹപ്രവേശം, കുടുംബവഴക്ക്, സ്വത്ത് തര്‍ക്കം, പോലീസ് കേസ്.... ബ്രാഞ്ച് സെക്ട്രട്ടറിയോ ലോക്കല്‍ സെക്ട്രട്ടറിയോ, പഞ്ചായത്ത് മെമ്പറോ , എസ്.ഐയോ, സി.ഐയോ ആരുണ്ടായാലും തൃപ്തിയാവില്ല..ദശാബ്ദങ്ങളായി ഇതാണ് സ്ഥിതി. പരിഹരിക്കപ്പെടാത്ത ഏത് പ്രശ്‌നവും ചന്ദ്രേട്ടന്റെ മുന്നിലെത്തും അതിന് കക്ഷിരാഷ്ട്രീയമില്ല.ന്യായമായ പ്രശ്‌നമാണെങ്കില്‍ ചന്ദ്രേട്ടന്‍ ഇടപെടും. അദ്ദേഹത്തിന് തീര്‍ക്കാനായില്ലെങ്കില്‍ ആ പ്രശ്‌നത്തിന് ന്യായമായ പരിഹാരമില്ലെന്ന് കരുതിയാല്‍ മതി.
പ്രശ്‌നങ്ങളുടെ മര്‍മ്മം ആദ്യ സന്ദര്‍ഭത്തില്‍ തന്നെ കണ്ടറിഞ്ഞ് കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് അന്യാദൃശ്യമാണ്.ആദര്‍ശ നിഷ്ടയില്‍ അണുകിട വിട്ട് വീഴ്ച്ച ചെയ്യാതെ നീതി ചെയ്യുക, ന്യായം മാത്രം പ്രവര്‍ത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. (www.evisionnews.in)
പെരുമ്പളയിലെ ചെട്ടുംകുഴി കുന്നിന്‍ ചെരുവിലുള്ള ആ പഴയ ഒറ്റമുറി വീടിന്റെ വരാന്തയിലിരുന്ന് നാടിന്റെ എത്രയെത്ര പ്രശ്‌നങ്ങള്‍ക്ക് അദ്ദേഹം തീര്‍പ്പ കല്‍പ്പിച്ചിരിക്കുന്നു.അടുത്തകാലത്ത് പാര്‍ട്ടി സംസ്ഥാന സെന്ററിന്റെ സഹായത്തോടെ പുതിയ വീട് ഉണ്ടാക്കുന്നത് വരെ ദീര്‍ഘകാലം ചോര്‍ന്നൊലിക്കുന്ന ആ പഴയവീട്ടിലാണ് കുടുംബ സമേതം കഴിഞ്ഞിരുന്നത്.
ഉറച്ച ബോധ്യമുള്ള കാര്യങ്ങള്‍ എത്ര എതിര്‍പ്പുകള്‍ നേരിട്ടായാലും എതിരാളികള്‍ എത്ര ശക്തന്മാരായാലും അവരെ ബോധ്യപ്പെടുത്തി അവരുടെകൂടി പിന്തുണയോടെ നടപ്പാക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി അതിന്നും തുടരുന്നു.1979 ല്‍ ചെമ്മനാട് ഗ്രമാപഞ്ചായത്ത് ബോര്‍ഡിലേക്ക് ഒരംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാര്‍ട്ടിക്കും മുന്നണിക്കും ഒരേഒരംഗമായിരുന്നു. കോണ്‍ഗ്രസ്സിന്റെ പണക്കാരനായ പ്രസിഡണ്ട്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ ഭരണസ്വാധീനം ഉപയോഗീച്ച് ചട്ടഞ്ചാലില്‍ ഇപ്പോള്‍ കോടികള്‍ വിലമതിക്കുന്ന ഒരേക്കറിലധികം വരുന്ന സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പ്രതിരോധിച്ച് വിഷയം കോടതിയുടെ മുന്നിലെത്തിച്ച് സര്‍ക്കാറിലേക്ക് വീണ്ടെടുപ്പിച്ച നടപടിക്ക് മുന്നിലും പിന്നിലും തലയുയര്‍ത്തി നിന്നത് ചന്ദ്രേട്ടനായിരുന്നു.(www.evisionnews.in)
ചന്ദ്രേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ വിപ്ലവ രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് നേരിയ വരമ്പിലൂടെയുള്ള നടത്തമാണ്. സൂക്ഷിച്ച് നടന്നില്ലെങ്കില്‍ തെന്നിവീഴുമെന്ന് ഉറപ്പാണ് ഈ സൂക്ഷ്മതയാണ് ചന്ദ്രേട്ടന്റെ കൈമുതല്‍. ഡോ.സുബ്ബറാവിവിന് ശേഷം പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചന്ദ്രേട്ടന്‍ ഇന്ന് സംസ്ഥാനമൊട്ടുക്കും അംഗീകാരം നേടിയ നേതാവായിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പുലര്‍ത്തുന്ന ഈ ജാഗ്രത തന്നെയാണ്.
പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയായും മറ്റു നേതൃസമിതി അംഗമായും പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഉന്നതമായ കമ്മ്യൂണിസ്റ്റ് ജനാധിപ്ത്യ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. അല്ലെങ്കില്‍ തന്നെ ചന്ദ്രേട്ടന് ഭരണാധികാരവും പദവികളുമൊക്കെ ഒരു മേമ്പൊടിമാത്രമായിട്ടാണ് എനിക്ക് തോന്നുന്നത്. അതൊന്നുമില്ലെങ്കിലും ജനങ്ങളുടേയും നാടിന്റേയും പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും പരിഹരിച്ചെടുക്കാനുമുള്ള ധാര്‍മ്മികമായ ഒരു അധികാരം അദ്ദേഹം തന്റെ പതിറ്റാണ്ടുകളിലെ നിസ്വാര്‍ത്ഥമായ പൊതുപ്രവര്‍ത്തനത്തിലൂടെ സമാര്‍ജ്ജിച്ചിട്ടുണ്ട്.സൗമ്യുവും ആര്‍ജ്ജവം നിറഞ്ഞതുമായ അദ്ദേഹത്തിന്റെ വാക്കുകളെ അവഗണിക്കാന്‍ ഒരധികാരകേന്ദ്രത്തിനുമാവില്ല.(www.evisionnews.in)
ഇപ്പോള്‍ ചന്ദ്രേട്ടന് സംസ്ഥാന മന്ത്രിയെന്ന പദവിയും ലഭ്യമായിരിക്കുന്നു.അതു നാടിന് ഗുണകരമാവുകതന്നെ ചെയ്യുമെന്നത് തീര്‍ച്ചയാണ്.
ചന്ദ്രേട്ടന് സ്‌നേഹാഭിവാദ്യങ്ങള്‍.....
അഡ്വ.രാധാകൃഷ്ണന്‍ പെരുമ്പള
( കവിയും യുവകലാസാഹിതി സംസ്ഥാന സമിതി അംഗവുമാണ്)
ഫോണ്‍: 9447490964





Post a Comment
0 Comments