കാസര്‍കോട്:(www.evisionnews.in) പ്രമുഖ പ്രഭാഷകനും ജില്ലാ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റുമായ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിയുടെന്ന പേരില്‍ വ്യാജന വോയ്‌സ് മെസ്സേജുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരണം. ശിഹാബ് തങ്ങളെയും മുസ്ലിം ലീഗിനെയും വളരെ മോശമായി നിലയില്‍ ആക്ഷേപിക്കുന്ന നാല് മിനുട്ടിലേറെ ദൈര്‍ഘ്യമുള്ള വ്യാജ ക്ലിപ്പിംങാണ് കാട്ടിപ്പാറ സഖാഫി സംസാരിക്കുന്നു എന്ന രൂപത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കിലും വാട്‌സപ്പിലും വ്യാപകമായി പ്രചരിച്ചത്.
വോയ്‌സ് മെസ്സേജ് കേട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കാട്ടിപ്പാറ സഖാഫിയെ വിളിച്ച് ചൂടാകാന്‍ തുടങ്ങിയപ്പോഴാണ് തന്റെ പേരില്‍ ഇത്തരമൊരു വ്യാജ സന്ദേശം തന്റെ ശബ്ദം അനുകരിച്ച് കൃത്രിമമായി ഉണ്ടാക്കി പ്രചരിപ്പിക്കുന്നതായി സഖാഫി അറിയുന്നത്. ഉടന്‍ തന്നെ ഈ ശബ്ദ രേഖ തന്റേതല്ലെന്നും ആരു വഞ്ചിതരാകരുതെന്നും കാണിച്ച് കാട്ടിപ്പാറ മെസ്സേജ് നല്‍കിയെങ്കിലും ഇതിനകം വ്യാജ സന്ദേശം ആയിരങ്ങള്‍ ഷെയര്‍ ചെയ്തു കഴിഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് വ്യാജ സന്ദേശം ഉണ്ടാക്കിയവരെയും അത് പലരിലേക്കും ഷെയര്‍ ചെയതവരേയും കണ്ടെത്തി ഐ.റ്റി വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് ചീഫിനും സൈബര്‍ സെല്ലിനും പരാതി നല്‍കിയത്. വ്യാജ ശ്ബദ രേഖയുണ്ടാക്കിയവര്‍ തന്നെ സഖാഫിയുടെ നമ്പര്‍ പലര്‍ക്കും ഷെയര്‍ ചെയ്യുകയും അവരെക്കോണ്ട് തട്ടിക്കളയുമെന്ന രൂപത്തില്‍ നിരന്തരം ഫോണ്‍ വിളിച്ച് അസഭ്യം ചൊരികയും ചെയ്യുന്നതായും പരാതിയില്‍ പറഞ്ഞു. പരാതി സ്വീകരിച്ച ബന്ധപ്പെട്ടവര്‍ കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചു.

Post a Comment
0 Comments