Type Here to Get Search Results !

Bottom Ad

രഹസ്യമാക്കി വെച്ച പിറന്നാള്‍ മധുരം വിതരണം ചെയ്ത് പിണറായിയുടെ പത്രസമ്മേളനം



തിരുവനന്തപുരം (www.evisionnews.in): സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററില്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനം തുടങ്ങിയത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പിറന്നാള്‍ മധുരം വിതരണം ചെയ്ത്. പിറന്നാള്‍ ദിനം സംബന്ധിച്ച വിവരം അതീവ രഹസ്യമാക്കി വെച്ചായിരുന്നു പിണറായി പത്രസമ്മേളനത്തിനെത്തിയത്. ഈ മധുരം എന്തിന്റെതാണെന്ന ആമുഖത്തോടെയായിരുന്നു പിണറായി തുടങ്ങിയത്. മാധ്യമപ്രവര്‍ത്തകരാകെ ഒന്നു തരിച്ചു നിന്നപ്പോള്‍ പിന്നാലെ വന്നു മറുപടി. ഇന്നെന്റെ പിറന്നാളാണ്. നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കലും. അതിന്റെ മധുരമാണിത്. 

സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നാളെ വൈകിട്ട് നടക്കുന്ന ഇടതു മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കേരള ചരിത്രത്തിലെ ശ്രദ്ധേയ സംഭവമായിരിക്കും. കേരളീയ പൊതു സമൂഹത്തിന്റെ മനസാകെ സ്റ്റേഡിയത്തിലേക്ക് ഓടിയെത്തും. കേരളത്തിന്റെ ചൈതന്യം തുടിക്കുന്ന ചടങ്ങായിരിക്കും നാളത്തേത്. വി.എസും യെച്ചൂരിയും കാരാട്ടും രക്തസാക്ഷി കുടുംബാംഗങ്ങളും മതസാമുദായിക നേതാക്കളും അധ്യാപക ശ്രേഷ്ഠരും പരിപാടിയില്‍ സംബന്ധിക്കുമെന്നും പിണറായി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad