തിരുവനന്തപുരം (www.evisionnews.in): മുഖ്യമന്ത്രിയുടെ സ്വന്തക്കാരെന്ന് അവകാശപ്പെട്ട് ചില അവതാരങ്ങള്‍ ഇതിനകം രംഗത്തിറങ്ങിയതായി നിയുക്ത മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. തന്റെതോ മറ്റു മന്ത്രിമാരുടേതോ പേര് പറഞ്ഞ് ആരും തട്ടിപ്പിനും അഴിമതിക്കും ഇറങ്ങാമെന്ന് വ്യാമോഹിക്കേണ്ട. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ചെന്ന് ഒരു വിരുതന്‍ പിണറായിയുടെ ആളാണെന്ന് പറഞ്ഞ് നടക്കുന്നുണ്ട്. അത് കൊണ്ടാണ് ഇത് അഡ്വാന്‍സായി പറയുന്നത്. അത് ആരാണെന്ന് ഇപ്പോള്‍ പരസ്യമായി പറയുന്നില്ല. ആരെ ഉദ്ദേശിച്ചാണ് പറയുന്നതെന്ന് ബന്ധപ്പെട്ടയാള്‍ക്കറിയാം. ഇമ്മാതിരി അവതാരങ്ങളാണ് ഭരണ തലത്തില്‍ അഴിമതിക്ക് വേണ്ടി കിണഞ്ഞു ശ്രമിക്കുന്നവര്‍. ഇത്തരക്കാരെ ഞങ്ങള്‍ അകറ്റും.
ജനങ്ങളുടെ ക്ഷേമവും അഭിവൃദ്ധിയും മുന്‍ നിര്‍ത്തിയുള്ള ഭരണമാണ് എല്‍.ഡി.എഫിന്റേത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സര്‍ക്കാറിന് ആശംസകള്‍ ചൊരിഞ്ഞുള്ള സന്ദേശങ്ങളാണ് പ്രവഹിക്കുന്നത്. കേരളത്തിന്റെയാകെ സര്‍ക്കാറായിരിക്കും ഇത്. പിണറായി പറഞ്ഞു.
Post a Comment
0 Comments