മംഗളൂരു (www.evisionnews.in): ഉള്ളാളില്‍ വെട്ടേറ്റ് ഗുരുതര നിലയില്‍ റെയില്‍ പാളത്തില്‍ വീണുകിടക്കുകയായിരുന്ന യുവാവ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു. കൊല്യ കണീരുതോട്ടയിലെ നിതീഷ് ഷെട്ടി (27)യാണ് മരിച്ചത്. സഹോദരി നീതയുടെ പരാതിയില്‍ ഉള്ളാള്‍ പോലീസ് കേസെടുത്തു.
ഞായറാഴ്ച റെയില്‍പാളത്തില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട യുവാവ് വെന്‍ലോക് ആസ്പത്രിയില്‍ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. അവിനാശ്, ഉമേഷ്, ദിനേശ് എന്നിവരാണ് തന്നെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് യുവാവിന്റെ മൊഴിയിലുണ്ട്. തൊക്കോട്ടു വിദേശ മദ്യഷാപ്പിന്റെ പിന്‍വശത്തുള്ള റെയില്‍പാളത്തിലാണ് വെട്ടേറ്റ് യുവാവ് കിടന്നിരുന്നത്. യുവാവിന്റെ മൊബൈലും ഷൂസും നഷ്ടപ്പെട്ടിട്ടുണ്ട്. ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്ക് ആദ്യം കാണാതായിരുന്നുവെങ്കിലും തിങ്കളാഴ്ച വെട്ടേറ്റ് കിടന്ന സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു.
Post a Comment
0 Comments