തിരുവനന്തപുരം (www.evisionews.in): സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയെ മതനിരപേക്ഷമാക്കുമെന്ന് നിയുക്ത വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ജനാധിപത്യ മതനിരപേക്ഷ വിദ്യാഭ്യാസമാണ് നാടിനാവശ്യം. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള മാറ്റങ്ങളായിരിക്കും സര്‍വകലാശാല ഉള്‍പ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാകുകയെന്നും രവീന്ദ്രനാഥ് വ്യക്തമാക്കി.
പുതുക്കാട് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ രവീന്ദ്രനാഥ് തൃശൂര്‍ സെന്റ്. തോമസ് കോളേജിലെ മുന്‍ കെമിസ്ട്രി പ്രൊഫസറും ഗവേഷകനുമായിരുന്നു. കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയും സെന്റ്തോമസ് കോളേജിലെ അധ്യാപകനായിരുന്നു.
Post a Comment
0 Comments