ബംഗളൂരു (www.evisionnews.in): കര്‍ണാടകത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. കോളാറില്‍ കീഴ്ജാതിക്കാരനായ യുവാവുമായി പ്രണയത്തിലായിരുന്ന 17കാരിയായ മകളെ പിതാവ് കൊലപ്പെടുത്തി. കോലാര്‍ താമട്ടംപള്ളി സ്വദേശിനിയായ പ്രിയ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. പിതാവ് ബൈര റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ചു. പോലീസ് അന്വേഷണം തുടരുകയാണ്.
കോലാറില്‍ ഒന്നാംവര്‍ഷ പി.യു കോളജ് വിദ്യാര്‍ത്ഥിനിയാണ് പ്രിയ റെഡ്ഡി. ഇതേ കോളജില്‍ തന്നെ പഠിക്കുന്ന യുവാവുമായി കുറച്ചുനാളായി പ്രിയ പ്രണയത്തിലാണ്. പിതാവ് എതിര്‍ത്തെങ്കിലും പ്രിയ ബന്ധം തുടര്‍ന്നു. ഞായറാഴ്ച വൈകിട്ടു നടന്ന വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രിയയെ ബൈര റെഡ്ഡി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ബന്ധുക്കളാണ് പോലീസിനെ അറിയിച്ചത്. കോലാര്‍ എസ്.പി. ദിവ്യ ഗോപിനാഥ് സ്ഥലം സന്ദര്‍ശിച്ചു.
രണ്ടുമാസത്തിനിടെ ഇത്തരത്തില്‍ കര്‍ണാടകത്തില്‍ നടന്ന മൂന്നാമത്തെ ദുരഭിമാനക്കൊലയാണിത്. നേരത്തേ മൈസൂരുവിലും മണ്ഡ്യയിലും ഓരോ പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. ഇരുസംഭവങ്ങളിലും മാതാപിതാക്കള്‍ പിടിയിലായി.
Keywords: Karnataka-news-custody
Post a Comment
0 Comments