Type Here to Get Search Results !

Bottom Ad

എല്‍ഡിഎഫ് കാസര്‍കോട്ട് മികച്ച വിജയം നേടും: പി കരുണാകരന്‍ എംപി


കാസര്‍കോട് :  (www.evisionnews.in) ജില്ലയില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി പറഞ്ഞു. ജില്ലയിലെ അഞ്ച് മണ്ഡലത്തിലും എല്‍ഡിഎഫ്  ബഹുദൂരം മുന്നിലാണ്.  മുന്‍കാലങ്ങളില്‍ യുഡിഎഫിനും ബിജെപിക്കും പിന്നില്‍ അണിനിരന്നവരും എല്‍ഡിഎഫിന്റെ ഭാഗാമാകുന്നത് കണ്ടു.  മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ ഇത് പ്രകടമാണ്. 

 ജില്ലയുടെ വികസനം യുഡിഎഫ് ഭരണത്തില്‍ പിന്നോട്ടായി. എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഭെല്ലിന് കൈമാറിയ കാസര്‍കോട് കെല്ലില്‍ പുതിയ നിക്ഷേപമോ പദ്ധതികളൊ കൊണ്ടുവരാന്‍  യുഡിഎഫ് സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ താല്‍പര്യമെടുത്തില്ല. കാസര്‍കോട് എച്ച്എഎല്‍ യൂണിറ്റിലും പുതിയ പദ്ധതികളില്ല. പ്രഭാകരന്‍ കമീഷന്‍ പ്രഖ്യാപിച്ച 11,000 കോടി രൂപയുടെ വികസന പദ്ധതികള്‍ കടലാസില്‍ മാത്രമാണ്. കാസര്‍കോട് മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ട് വര്‍ഷങ്ങളായെങ്കിലും പ്രവര്‍ത്തനമാരംഭിച്ചില്ല.  കേന്ദ്ര സര്‍വകലാശാലയുടെ ഭാഗമായുള്ള മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചത്. ഉദുമ സ്പിന്നിങ് മില്‍ പൂട്ടിയിട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ പാക്കേജിന് കേന്ദ്രസര്‍ക്കാര്‍ ഫണ്ടൊന്നും നല്‍കിയില്ല. 

 യുഡിഎഫ് ജയിച്ച മഞ്ചേശ്വരത്തും കാസര്‍കോടും ഉള്‍പ്പെടെ ജില്ലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പൊതു സ്വീകാര്യതയില്‍ യുഡിഎഫും ബിജെപിയും പരിഭ്രാന്തിയിലാണ്. ബിജെപി വരുമെന്നുള്ളത് വ്യാമോഹം മാത്രമാണ്. ബിജെപിയുടെ പേരുപറഞ്ഞ് ഭയപ്പെടുത്തി ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വോട്ട് തട്ടാമെന്ന യുഡിഎഫിന്റെ മനപ്പായസം ഇത്തവണ കയ്ക്കുമെന്ന് അവര്‍ക്ക് ബോധ്യമായിട്ടുണ്ട് പി കരുണാകരന്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad