Type Here to Get Search Results !

Bottom Ad

കാറില്‍ കടത്തുകയായിരുന്ന മൂന്നര ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശി പിടിയില്‍


ബദിയടുക്ക: (www.evisionews.in) രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന മൂന്നര ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശിയെ ബദിയടുക്ക എസ്.ഐ എ. ദാമോദരന്‍ പിടികൂടി. കര്‍ണാടക ബള്ളാര്‍ മാസ്തിക്കട്ടയിലെ ബി.എ മഹമൂദ് (42) ആണ് പിടിയിലായത്.

വെള്ളിയാഴ്ച രാത്രി എട്ടരമണിക്ക് അടുക്കസ്ഥലയില്‍ വെച്ചാണ് അറസ്റ്റ്. സ്വിഫ്റ്റ് കാര്‍ പരിശോധിക്കുന്നതിനിടയിലാണ് പണം കണ്ടെത്തിയത്. അടക്കവിറ്റ പണമാണെന്നും സീതാംഗോളിയിലെ അടക്ക സംസ്‌കരണ കേന്ദ്രത്തിലേക്ക് പോവുകയാണെന്നും മഹമൂദ് പൊലീസില്‍ പറഞ്ഞു. വോട്ടെടുപ്പ് അടുത്തതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിശോധന നടന്നുവരികയാണ്.

keywords: 3-crore-rupees-captured-arrested

Post a Comment

0 Comments

Top Post Ad

Below Post Ad