ബാംഗ്ലൂര്‍:(www.evisionnews.in) ബാംഗ്ലൂര്‍ കെ.എം.സി.സിഎണ്‍മകജെപഞ്ചായത്ത് കമ്മിറ്റിയുടെനേതൃത്വത്തിലുള്ള വോട്ടു വണ്ടികള്‍ ഞായറാഴ്ച യാത്ര തിരിക്കും.രാത്രി 10 മണിക്ക് മജസ്റ്റികില്‍ നിന്നും പുറപ്പെടുന്ന രണ്ടു ബസ്സുകള്‍തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെ പെര്‍ള ടൗണില്‍ എത്തും. മെയ് 16ന്നടക്കുന്ന കേരള നിയമസഭാ തെരെഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍നിന്നും ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കാനാണ്ബാംഗ്ലൂരിലെ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തുന്നത്.
ബാംഗ്ലൂര്‍ കെ.എം.സി.സി എണ്‍മകജെ പഞ്ചായത്ത് കമ്മിറ്റിഭാരവാഹികളായ
മൊയ്തു പെര്‍ള, മന്‍സൂര്‍ എം.എസ് പള്ളം, ശക്കീല്‍ ബ്രിഗേഡ് എന്നിവര്‍
നേതൃത്വം നല്‍കും. മണ്ഡലത്തിലെ സമാധാനാന്തരീക്ഷം കാത്ത് സൂക്ഷിക്കാനുംഫാസിസ്റ്റുകളെ പ്രതിരോധിക്കാനും വികസന നായകന്‍ പി.ബി അബ്ദുള്‍ റസാഖ്വീണ്ടും നിയമസഭയില്‍ ജനപ്രിതിനിധിയായി എത്തേണ്ടതുണ്ടെന്നും നേതാക്കള്‍വ്യക്തമാക്കി.

Post a Comment
0 Comments