പട്‌ന (www.evisionnews.in): ബിഹാറില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിന്‍ രണ്ടുപേര്‍ പിടിയില്‍ ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ ബ്യൂറോചീഫ് രാജ്‌ദേവ് രഞ്ജന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വെള്ളിയാഴ്ച രാത്രിയാണ് രഞ്ജനു വെടിയേറ്റത്. ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലും മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചിരുന്നു. പ്രാദേശിക വാര്‍ത്താ ചാനലായ താസാ ടി.വിയിലെ അഖിലേഷ് പ്രതാപ് സിംഗാണ് കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Post a Comment
0 Comments