വടകര: (www.evisionnews.in) വടകര നിയോജക മണ്ഡലം ആര്‍ എം പി സ്ഥാനാര്ഥി കെ.കെ. രമയെ കയ്യേറ്റം ചെയ്തതായി പരാതി.
തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിന് സമീപം തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് സംഭവം. ഒരു സംഘം ആളുകള് തടയുകയും രമയുടെ കൈപിടിച്ച് തിരിച്ചതായും പ്രവര്ത്തകര് പറഞ്ഞു.
രമയെ വടകര സര്ക്കാര് ആശുപത്രിയില് പ്രവേശിപ്പിച്ചു. കയ്യേറ്റത്തിന് പിന്നില് സി.പി.എമ്മാണെന്ന് ആര് എം.പി ആരോപിച്ചു.
keywords: kk-rama-rmp-arrested
Post a Comment
0 Comments