കാസര്‍കോട്: (www.evisionnews.in) സംശയകരമായ സാഹചര്യത്തില്‍ പിടിയിലായ പെരുമ്പാവൂര്‍ സ്വദേശിയായ യുവാവ് പൊലീസ് തിരയുന്ന ജിഷ കൊലക്കേസിലെ പ്രതിയല്ലെന്ന് വിദ്യാനഗര്‍ പോലീസ്. പെരുമ്പാവൂര്‍ ഐമുറി സ്വദേശി ശശി (45)യെയാണ് വെള്ളിയാഴ്ച രാത്രി ഒരു മണിക്ക് ചെങ്കള നാലാം മൈലില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
മദ്യലഹരിയിലായിരുന്ന ഇയാളെ ജിഷയുടെ കൊലയാളിയാണെന്ന സംശയത്തില്‍ ജനങ്ങള്‍ തടഞ്ഞ് വയ്ക്കുകയായിരുന്നു. വിദ്യാനഗര്‍ എസ് ഐ അജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. കൂലിതൊഴിലായായ ശശി സുഹൃത്തിനെ കാണാനാണ് കാസര്‍കോട് എത്തിയതെന്നു പറയുന്നു. ഇയാളുടെ രൂപസാദൃശ്യവും മറ്റുവിവരങ്ങളും പെരുമ്പാവൂര്‍ പൊലീസിന് കൈമാറിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് ശശിക്ക് ജിഷ കേസുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ച് വിട്ടയച്ചത്.
keywords: perumbavur-jisha-murder-kasaragod-resident-not-accused
Post a Comment
0 Comments