Type Here to Get Search Results !

Bottom Ad

കണ്ണൂരിലേക്ക് അനുമതിതേടി പി ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി


കണ്ണൂര്‍: (www.evisionnews.in) കണ്ണൂര്‍ ജില്ലയില്‍ തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി തേടിയുള്ള പി ജയരാജന്റെ ഹര്‍ജി തലശേരി സെഷന്‍സ് കോടതി തള്ളി. ഈ മാസം 17,18 തിയതികളില്‍ ഡോക്ടറെ കാണാനും കാരായി രാജന്റെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കാനും അനുമതി നല്‍കണമെന്നായിരുന്നു ജയരാജന്റെ അപേക്ഷ. എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസമായ പതിനാറാം തിയതി ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയുള്ള ജയരാജന് ആ ദിവസം മറ്റ് കാര്യങ്ങള്‍ക്ക് കൂടി സമയം ചെലവഴിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി ഇല്ലാത്തതിനാല്‍ വടകരയിലാണ് നിലവില്‍ താമസം.

കേസില്‍ 25ആം പ്രതിയാണ് പി ജയരാജന്‍. മാര്‍ച്ചിലാണ് ജയരാജന് ജാമ്യം അനുവദിച്ചാണ്. രണ്ടു മാസത്തേക്കോ അതല്ലെങ്കില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെയോ ജയരാജന്‍ കണ്ണൂരില്‍ പ്രവേശിക്കരുതെന്ന് കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു. 41 ദിവസത്തെ കസ്റ്റഡിക്കു ശേഷം ജാമ്യം ലഭിച്ചതിനു ശേഷമാണ് ജയരാജന്‍ വടകരയില്‍ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad