കാസര്‍കോട്: (www.evisionnews.in) ഹവാല പണമിടപാട് സംബന്ധിച്ച തര്‍ക്കത്തില്‍ പെരുമ്പള കടവിലെ ദാവൂദി(34)നെ തട്ടിക്കൊണ്ടു പോയി അടിച്ചുകൊന്ന കേസിലെ പതിനൊന്നാം പ്രതിയെ ഗോവയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര പട്ടേല്‍ റോഡിലെ കെ.എസ് അഹമ്മദ് അഷ്‌റഫലി(32)യാണ് അറസ്റ്റിലായത്. മൂന്ന് ദിവസം മുമ്പ് വിദേശത്ത് നിന്ന് ഗോവ വിമാനത്താവളത്തിലെത്തിയ അഷ്‌റഫലിയെ വിമാനത്താവള അധികൃതര്‍ പിടികൂടുകയായിരുന്നു. വിവരമറിഞ്ഞ് ടൗണ്‍ പൊലീസ് ഗോവയിലെത്തി കസ്റ്റഡിയിലെടുത്ത് കാസര്‍കോട്ടെത്തിച്ചു.
കാസര്‍കോട് ജുഡീ. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഷ്‌റഫലിയെ റിമാണ്ട് ചെയ്തു. 2009 ഡിസംബര്‍ 30നാണ് കൊല നടന്നത്. ഹവാല പണമായ 16.5 ലക്ഷം രൂപ ദാവൂദിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിയെടുത്തെന്ന് ആരോപിച്ച് പെരുമ്പള കടവത്തെ വീട്ടില്‍ നിന്നും ദാവൂദിനെ തട്ടിക്കൊണ്ടു പോയി അടിച്ചു കൊന്ന ശേഷം പൊയിനാച്ചിയിലെ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. കേസിലെ പത്ത് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരു പ്രതിയെ കുടി പിടികിട്ടാനുണ്ട്.
Post a Comment
0 Comments