കുമ്പള: (www.evisionnews.in) കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരായ കുതിരപ്പാടിയിലെ ടി.കെ സുബ്രഹ്മണ്യ ഹെബ്ബാര്‍(47), ടി.എന്‍ നാരായണന്‍(49), കാര്‍ യാത്രക്കാരായ വടകരയിലെ മുബഷീര്‍ അബ്ദുല്ല(22), പെര്‍ളയിലെ ഹാദില്‍ തങ്ങള്‍(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചക്ക് കുമ്പള കട്ടത്തടുക്കയിലാണ് അപകടം . സുബ്രഹ്മണ്യ ഹെബ്ബാറിനും ഹാദിലിനും ഗുരുതരമായ പരിക്കുണ്ട്. ഇവരെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുബഷിറിനെയും ഹാദില്‍ തങ്ങളെയും കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments