Type Here to Get Search Results !

Bottom Ad

മത്സ്യ തൊഴിലാളിയെ തലക്കടിച്ച് കൊന്ന പ്രതി 25 കൊല്ലമായി ഒളിവില്‍


കാഞ്ഞങ്ങാട്: (www.evisionnews.in) വിചാരണക്കിടയില്‍ മുങ്ങിയ കൊലക്കേസ് പ്രതിയെ പിടികൂടാനാന്‍ കഴിയാതെ പോലീസിന്റെ അന്വേഷണം കാല്‍നൂറ്റാണ്ട് പിന്നിടുന്നു. 1987 മെയ് 31ന് രാത്രി ഹൊസ്ദുര്‍ഗ് കടപ്പുറം അയ്യപ്പമഠത്തിന് സമീപത്തെ പുരുഷു എന്നപുരുഷോത്തമനെ ഇരുമ്പ് പട്ടകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ എറണാകുളം പുതുവൈപ്പിന്‍ ഓച്ചംതുരുത്ത് വക്കോ എന്ന വക്കച്ചന്റെ മകന്‍ കൊച്ചിക്കാരന്‍ സോമന്‍ എന്ന അട്ടിപേറ്റി അഗസ്റ്റിന്‍ കുഞ്ഞിനെ(35) തേടിയുള്ള പോലീസ് അന്വേഷണമാണ് കാല്‍നൂറ്റാണ്ട് പിന്നിടുന്നത്. 
കൊല്ലപ്പെട്ട പുരുഷോത്തമന്റെ ഭാര്യയുടെ ബന്ധുവും രണ്ടുമക്കളുടെ അമ്മയുമായ പുഷ്പ്പവല്ലി എന്ന സ്ത്രീയുമായി ഭാര്യയും കുട്ടിയുമുള്ള കൊച്ചിക്കാരന്‍ സോമന്‍ സ്‌നേഹത്തിലായിരുന്നു. ഇതിനെ പുരുഷോത്തമന്‍ ശക്തിയായി എതിര്‍ത്തു. ഇതിന്റെ വൈരാഗ്യമാണ് സോമന്‍ പുരുഷോത്തമനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്. 
പൂച്ചക്കാട് സ്വദേശി അന്തുമായിയുടെ ബോട്ടില്‍ ജോലിക്കാരായിരുന്നു കൊച്ചിക്കാരന്‍ സോമനും കൊല്ലപ്പെട്ട പുരുഷോത്തമനും. സംഭവ ദിവസം രാത്രി ഹൊസ്ദുര്‍ഗ് കടപ്പുറത്ത് പൂഴിയില്‍ കിടന്നുറങ്ങുമ്പോഴാണ് സോമന്‍ പുരുഷോത്തമനെ ഇരുമ്പ് പട്ടകൊണ്ട് തലക്കടിച്ചത്. 
ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം കാഞ്ഞങ്ങാട് ആശുപത്രിയിലും തുടര്‍ന്ന് മംഗലാപുരം ആശുപത്രിയിലുമെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും മൂന്നാംദിവസം മരണപ്പെട്ടു. 
കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സോമന്‍ കേസിന്റെ വിചാരണക്ക് ഹാജരായി. 
എന്നാല്‍ പിന്നീട് മുങ്ങുകയായിരുന്നു. അന്ന് ഹൊസ്ദുര്‍ഗ് സി.ഐ ആയിരുന്ന പൊന്നന്‍ ഭാസ്‌ക്കരനാണ് കേസന്വേഷിച്ചത്. പിന്നീട് സി.ഐയായി ചുമതലയേറ്റ കെ.വി രാഘവന്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കാല്‍നൂറ്റാണ്ടിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്ന ഈ പ്രതിയെ കണ്ടുപിടിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്നും ആത്മാര്‍ത്ഥമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെ ന്നാണ് കൊല്ലപ്പെട്ട പുരുഷോത്തമന്റെ ബന്ധുക്കളും നാട്ടുകാരും പറയുന്നത് .

Post a Comment

0 Comments

Top Post Ad

Below Post Ad