Type Here to Get Search Results !

Bottom Ad

ജനങ്ങളുടെ കാവലാളായി തലസ്ഥാനത്തുണ്ടാകും -വി.എസ്


തിരുവനന്തപുരം (www.evisionnews.in): ജനങ്ങളുടെ കാവലാളായി തലസ്ഥാനത്ത് തന്നെ ഉണ്ടാകുമെന്ന് വി.എസ് അച്യുതാനന്ദന്‍. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്നതിന് മുമ്പ് കന്റോണ്‍മെന്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുതിര്‍ന്ന നേതാവ്. എഴുതി തയാറാക്കിയ പത്രക്കുറിപ്പ് വായിച്ചു കൊണ്ടായിരുന്നു വിഎസ് മാധ്യമങ്ങളെ കണ്ടത്. അഴിമതിക്കെതിരെയുള്ള സന്ധിയില്ലാ സമരം തുടരും. താന്‍ തിരുവനന്തപുരത്ത് തന്നെ ഉണ്ടാകും. 

സോളാര്‍ അടക്കമുള്ള അഴിമതിക്കേസുകളിലെ പ്രതികളെ ശിക്ഷിക്കണം. സ്ഥാനമാനങ്ങള്‍ ചര്‍ച്ചാവിഷയങ്ങള്‍ അല്ല. തന്റെ ആരോഗ്യ പ്രശ്‌നത്തെ കുറിച്ച് മാധ്യമങ്ങളോടെ ചര്‍ച്ചചെയ്യേണ്ടകാര്യമില്ല. ജിഷയുടെ ഘാതകരെ പിടികൂടുന്നത് വിദൂരമല്ല. താങ്കള്‍ ഏതുതരത്തിലുള്ള ജനങ്ങളുടെ കാവലാളായി തുടരുമെന്ന ചോദ്യത്തോട് അതെല്ലാം കാത്തിരുന്നു കാണ്ടോളൂ എന്നാണ് വിഎസ് പറഞ്ഞത്. താന്‍ സിപിഎമ്മിന്റെ കേന്ദ്രകമ്മിററി അംഗമാണെന്ന് മാധ്യമങ്ങളെ ഓര്‍മിപ്പിക്കാനും മറന്നില്ല. എല്ലാവര്‍ക്കും മൂന്നു തവണ ഗുഡ് ബൈ പറഞ്ഞാണ് വിഎസ് വാര്‍ത്താസമ്മേളന വേദി വിട്ടത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad