തിരുവനന്തപുരം (www.evisionnews.in): എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയുണ്ടായ വിവാദക്കുറിപ്പിനോട് പ്രതികരിക്കാതെ വി.എസ് അച്യുതാനന്ദന്‍. സത്യപ്രതിജ്ഞ ചടങ്ങിനിടെ വിഎസ് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരിക്കു കുറിപ്പ് നല്‍കുന്ന ചിത്രം പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കമായത്.
ആദ്യം ഇത് യച്ചൂരി വിഎസിനു നല്‍കിയതാണെന്നായിരുന്നു എല്ലാവരും ധരിച്ചത്. എന്നാല്‍ വിഎസ് തനിക്കാണ് കുറിപ്പ് നല്‍കിയതെന്ന വിശദീകരണവുമായി യച്ചൂരി തന്നെ രംഗത്തെത്തിയതോടെ വിഎസിനും ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലാതായി. വിഎസിന്റെ ഈ നടപടിക്കെതിരെ നവമാധ്യമങ്ങളിലും രാഷ്ട്രീയ രംഗത്തും വന്‍ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ഇതേതുടര്‍ന്നാണ് വിവാദക്കുറിപ്പിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ വീണ്ടും വിഎസിനോട് ആരാഞ്ഞത്. സീതാറാം യച്ചൂരി പറഞ്ഞത് ആദ്യം മനസിലാക്കട്ടെ എന്നാണ് ശനിയാഴ്ച വിഎസ് മാധ്യമങ്ങളോട് പറഞ്ഞത്.
വിഎസിന്റെ മകന്‍ അരുണ്‍ കുമാറാണ് കുറിപ്പ് തയാറാക്കിയത്. പഴ്‌സണല്‍ സ്റ്റാഫംഗമാണ് വിഎസിന് കുറിപ്പ് എത്തിച്ചത്. തെരഞ്ഞെടുപ്പിനു ശേഷം തനിക്ക് കിട്ടേണ്ട പദവികള്‍ സംബന്ധിച്ച കാര്യങ്ങളായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
keyword- Vs-Achudhananthan-Against-yechoori
Post a Comment
0 Comments