തിരുവനന്തപുരം (www.evisionnews.in): സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തിലെ കാസ്‌ട്രോ എന്ന് വിശേഷിപ്പിച്ച വിഎസ് അച്യുതാനന്ദന്‍ പിണറായി മന്ത്രിസഭയുടെ ഉപദേശക പദവി ഏറ്റെടുക്കും. പദവിക്ക് കാബിനറ്റ് റാങ്കുണ്ടാകും. ഇതിന് പുറമെ എല്‍.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വവും വി.എസിന് നല്‍കുമെന്നുമാണ് സൂചനകള്‍.
കേന്ദ്രത്തിലെ യു.പി.എ മന്ത്രിസഭാ കാലത്ത് എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കാബിനറ്റ് പദവിയോടെ മുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരുന്നു.
Post a Comment
0 Comments