Type Here to Get Search Results !

Bottom Ad

കടയടച്ചു പോവുകയായിരുന്നു യുവാവിന്റെ സ്‌കൂട്ടറിന് തീയിട്ട കേസില്‍ നാലു പേര്‍ അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): വോട്ടെണ്ണല്‍ ദിവസം കാസര്‍കോട്ടുണ്ടായ സംഘര്‍ഷത്തിനിടെ കടയടച്ച് പോവുകയായിരുന്ന യുവാവിനെ തടഞ്ഞുവെച്ച് അക്രമിക്കുകയും സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ബി.ജെ.പി പ്രവര്‍ത്തകരായ ബീരന്ത് വയലിലെ ശിവപ്രസാദ്, നിഥിന്‍, അഭിലാഷ്, ഉമേശ് നായക്ക് എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.

നഗരത്തിലെ വസ്ത്ര സ്ഥാപനത്തില്‍ ജീവനക്കാരനായ അടുക്കത്ത് ബയലിലെ ഫരീദിന്റെ സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ച കേസിലാണ് അറസ്റ്റ്. വോട്ടെണ്ണല്‍ ദിവസം അക്രമഭീതിയെ തുടര്‍ന്ന കടപൂട്ടി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഫരീദിനെ താളിപ്പടുപ്പ് മൈതാനിയില്‍ വെച്ച് ഒരു സംഘം കല്ലെറിഞ്ഞ് വീഴ്ത്തുകയും അക്രമം ഭയന്ന് സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടപ്പോള്‍ സ്‌കൂട്ടര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.


Keywords: Kasaragod-news-burned-scooter-arrest

Post a Comment

0 Comments

Top Post Ad

Below Post Ad