കാസര്‍കോട് (www.evisionnews.in): നിയമങ്ങള്‍ കാറ്റില്‍ പറത്തി വൈദ്യുത തൂണുകളില്‍ പരസ്യബോര്‍ഡുകള്‍ വ്യാപകമായിട്ടും ബോര്‍ഡ് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതി. വഴിവിട്ടുള്ള ബോര്‍ഡ് സ്ഥാപിക്കല്‍ ചിലയിടങ്ങളില്‍ സുഗമമായ ഗതാഗതത്തിന് തടസ്സവും സൃഷ്ടിക്കുന്നുണ്ട്. പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിനു മുമ്പ് തദ്ദേശ ഭരണ സ്ഥാനപത്തിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ചട്ടം. ഇതിനായി പ്രത്യേക ഫീസും ബോര്‍ഡ് നിശ്ചയിച്ചിട്ടുണ്ട്.
എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് വൈദ്യുതി തൂണുകളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വാണിജ്യപരസ്യങ്ങള്‍ മുതല്‍ സ്വകാര്യ കോളജ് പ്രവേശന അറിയിപ്പുകളും വിവാഹ ബ്യൂറോ പരസ്യങ്ങളും തെങ്ങുകയറ്റത്തിന് വിളിക്കുക തുടങ്ങിയ പരസ്യങ്ങളും ഇതില്‍പെടും. ചെലവില്ലാതെ എളുപ്പത്തില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള ഇടമായി വൈദ്യുത തൂണുകള്‍ മാറിയിരിക്കുകയാണ്. നിയമവിധേയമായി തൂണുകളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ അതില്‍ കയറി പണിയെടുക്കുന്ന ജീവനക്കാരുടെ സുരക്ഷിതത്വം ബോര്‍ഡ് ഉറപ്പാക്കാറുണ്ട്. നിശ്ചിത ഉയരത്തില്‍ മാത്രമേ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍ ഈ അനധികൃത ബോര്‍ഡുകള്‍ ജീവനക്കാരുടെ ജീവനു ഭീഷണിയാവുകയാണ്.
Post a Comment
0 Comments