Type Here to Get Search Results !

Bottom Ad

നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ല -എ. ഹമീദ് ഹാജി



കാസര്‍കോട് (www.evisionnews.in): മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യലിന് വിധേയനായതുമായി ബന്ധപ്പെട്ട് നവമാധ്യങ്ങളില്‍ പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ലെന്ന് എ ഹമീദ് ഹാജി ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. തന്നെ ഭാരവാഹി സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയില്‍ നീതീകരണമില്ലെന്ന് കാണിച്ചും അതേസ്ഥാനത്ത് പുനര്‍നിയമനം നടത്തമെന്നാവശ്യപ്പെട്ടും മുസ്ലിം ലീഗ് സംസ്ഥാന ജില്ലാ കമ്മിറ്റികള്‍ക്ക് അപ്പീലായി പരാതി നല്‍കിയിരുന്നു.

ഇതിന് ശേഷം കാഞ്ഞങ്ങാട്ടെ ഒരു ലോബി തന്നെ ലീഗില്‍ നിന്ന് തന്നെ പുകച്ചു പുറത്തുചാടിക്കാന്‍ ഗൂഢാലോചന നടത്തി വരികയാണ്. ഇതേ ശക്തികളായിരിക്കും തന്റേതായി പ്രചരിപ്പിക്കപ്പെടുന്ന ശബ്ദ രേഖക്ക് പിന്നിലെന്നും സംശയിക്കണമെന്ന് ഹമീദ് ഹാജി പറഞ്ഞു. തന്നെ ഭാരവാഹി സ്ഥാനത്ത് നിന്ന് നീക്കിയത് സംബന്ധിച്ച് ഒരു പ്രമുഖന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ആശയ വിനിമയം നടത്തിയപ്പോള്‍ വിഷയം മെട്രോയുമായുള്ള പ്രശ്‌നമാണെന്നായിരുന്നു മറുപടി. മറ്റൊരാള്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീനുമായും ബന്ധപ്പെട്ടപ്പോള്‍ മെട്രോ വിചാരിച്ചാല്‍ സംഗതി പരിഹരിക്കുമെന്നും മറുപടി കിട്ടിയിരുന്നു. ഹമീദ് ഹാജി പറഞ്ഞു.

അതേസമയം, താന്‍ ലീഗ് വിട്ട് ഇടതുമുന്നണിയുമായി അടുക്കുന്നുവെന്ന പ്രചാരണവും ഹമീദ് ഹാജി ആവര്‍ത്തിച്ച് നിഷേധിച്ചു. ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതിന്റെ പൊതുസ്വതന്ത്രനായി മത്സരിക്കുമെന്ന പ്രചാരണവും അദ്ദേഹം തള്ളിക്കളഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad