Type Here to Get Search Results !

Bottom Ad

ഒരു കൊല്ലമല്ലെങ്കിലും ആറുമാസമെങ്കിലും തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് വിഎസ്



തിരുവനന്തപുരം (www.evisionnews.in): മുഖ്യമന്ത്രി സ്ഥാനത്തിന് വി.എസ്. അച്യുതാനന്ദന്‍ അവകാശവാദം ഉന്നയിച്ചതായി സൂചനകള്‍ പുറത്തുവന്നു. ഒരു കൊല്ലം തന്നില്ലെങ്കിലും ആറു മാസത്തേക്കെങ്കിലും തനിക്കു മുഖ്യമന്ത്രി സ്ഥാനം വേണമെന്നു വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് എ.കെ.ജി സെന്ററില്‍ നിന്നു പുറത്തുവരുന്ന വിവരങ്ങള്‍. വി.എസിന്റെ ഈ പുതിയ നിലപാട് ഇടതു മുന്നണിയെ പ്രതിസന്ധിയിലേക്കു തള്ളിവിടുമെന്നും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. 

ഇപ്പോള്‍ കേന്ദ്രകമ്മിറ്റിയില്‍ വെറും ക്ഷണിതാവ് മാത്രമായ വിഎസിനെ കേന്ദ്രനേതാക്കള്‍ എകെജി സെന്ററിലേക്ക് ഇന്ന് രാവിലെ വിളിച്ചുവരുത്തുകയായിരുന്നു. നേതാക്കളുമായി ചര്‍ച്ച നടത്തി വിഎസ് എകെജി സെന്ററില്‍ നിന്ന് പുറത്തുപോയിക്കഴിഞ്ഞു. 

അതേസമയം സംസ്ഥാന പാര്‍ട്ടി നേതൃത്വം എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന നിലപാടിലേക്കാകും കേന്ദ്ര നേതൃത്വമെത്തുകയെന്നാണു പുതിയ വിവരം. സോളാര്‍ കേസ്, മെത്രാന്‍ കായല്‍ തുടങ്ങിയ അഴിമതിയുമായി ബന്ധപ്പെട്ട നടപടികളില്‍ തനിക്കു തുടര്‍ നിലപാടെടുക്കേണ്ടതുണ്ടെന്നാണു മുഖ്യമന്ത്രി സ്ഥാനത്തിന് വി.എസ് അവകാശമുന്നയിക്കുന്നതിന് പിന്നിലെന്ന് ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം പ്രചാരണം തുടങ്ങിക്കഴിഞ്ഞു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad