Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രി പിണറായി തന്നെ


തിരുവനന്തപുരം (www.evisionnews.in): കേരളത്തെ ഇനി അഞ്ചു വര്‍ഷക്കാലം പിണറായി വിജയന്‍ നയിക്കും. പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ വെള്ളിയാഴ്ച രാവിലെ എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായി. ഇതു സംബന്ധിച്ച തീരുമാനം വിഎസ് അച്യുതാനന്ദനെ പാര്‍ട്ടി കേന്ദ്ര നേതാക്കള്‍ വിളിച്ചുവരുത്തി നേരിട്ടറിയിച്ചു.

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, എന്നിവരാണ് മുഖ്യമന്ത്രി പിണറായി ആണെന്ന സെക്രട്ടറിയേറ്റ് തീരുമാനം വി.എസിനെ അറിയിച്ചത്. സെക്രട്ടറിയേറ്റിന്റെ ധാരണ ഉടന്‍ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിക്കും. സംസ്ഥാന സമിതിയുടെ അന്തിമ അംഗീകാരം ലഭിച്ച ശേഷം പിണറായി വിജയനെ മുഖ്യമന്ത്രിയായി പാര്‍ട്ടി തെരഞ്ഞെടുത്ത വിവരം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളെ അറിയിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad