കാസര്‍കോട്: (www.evisionnews.in) ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ച് രണ്ടര പവന്റെ മാല കവര്‍ന്നു. പരവനടുക്കത്തെ കിരണ്‍കുമാറി (24)ന്റെ മാലയാണ് കവര്‍ന്നത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. മംഗളൂരുവില്‍ നിന്നും ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന കിരണ്‍കുമാറിനെ എരിയ ജംഗ്ഷനില്‍ ഒരുസംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ച് കഴുത്തിലുണ്ടായിരുന്ന രണ്ടര പവന്റെ മാല തട്ടുകയായിരുന്നു. കിരണ്‍കുമാര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ടൗണ്‍ പോലീസ് കേസെടുത്തു.
keyword-gold-theft-on-bike

Post a Comment
0 Comments