Type Here to Get Search Results !

Bottom Ad

കാര്‍ മരത്തിലിടിച്ച് പരിക്കേറ്റ ഹൊസങ്കടി സ്വദേശി മരിച്ചു


മഞ്ചേശ്വരം: (www.evisionnews.in) കാര്‍ മരത്തിലിടിച്ച് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഹൊസങ്കടി സ്വദേശി മരിച്ചു. ഹൊസങ്കടി മജ്ബയലിലെ പെയിന്റിംഗ് തൊഴിലാളി ഷമീര്‍ (33) ആണ് മരിച്ചത്. 10 ദിവസം മുമ്പാണ് കോഴിക്കോട് പയ്യോളിയില്‍ അപകടമുണ്ടായത്. ഷമീറും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷമീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ഷമീറിന്റെ സുഹൃത്തുക്കളായ സുനൈഫ്, സക്കീര്‍ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. പെയിന്റിംഗ് സംബന്ധമായ ആവശ്യാര്‍ത്ഥം കണ്ണൂരിലേക്ക് പോയതായിരുന്നു ഷമീറും സുഹൃത്തുക്കളും. അവിടെ നിന്ന് കോഴിക്കോട്ടേക്ക് കറങ്ങാന്‍ പോകുന്നതിനിടെയായിരുന്നു അപകടമെന്നാണ് കരുതുന്നത്. മജ്ബയലിലെ മൂസ-ആയിഷ ദമ്പതികളുടെ മകനാണ് ഷമീര്‍. ഭാര്യ: റഹ്മത്ത്. മക്കള്‍: നിഷ, ഷഹബാന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad