Type Here to Get Search Results !

Bottom Ad

വടകരയില്‍ ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

വടകര (www.evisionnews.in): വടകര ചെമ്മരത്തൂരില്‍ ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ഒറ്റപ്ലാക്കല്‍ കുഞ്ഞബ്ദുള്ളയുടെ വീടിന് നേരെയാണ് ബോംബേറ് നടന്നത്. സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കുണ്ട്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കിടെയുണ്ടായ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കനത്ത നിര്‍ദ്ദേശമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ തന്നെ പോലീസിന്റെ പെട്രോളിംഗ് സജീവമായി നടക്കുന്നുണ്ട്. രാവിലെ ഏഴ് മുതല്‍ സംസ്ഥാനത്തുടനീളം പോലീസ് സന്നാഹം കൂടുതല്‍ ജാഗ്രത പാലിക്കും. കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് അങ്ങിങ്ങായി സംഘര്‍ഷം നടന്നിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad