Type Here to Get Search Results !

Bottom Ad

ഉള്ളാള്‍ ദര്‍ഗയിലെ തര്‍ക്കം വഷളാക്കിയത് കേരളത്തിലെ സുന്നീ ഗ്രൂപ്പുകള്‍ -മന്ത്രി യു.ടി ഖാദര്‍



ഉള്ളാള്‍ (www.evisionnews.in): മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ ഉള്ളാള്‍ സയ്യിദ് മദനി ദര്‍ഗയിലെ അധികാര തര്‍ക്കം സംബന്ധിച്ച പ്രശ്‌നങ്ങള്‍ വഷളാക്കിയത് കേരളത്തിലെ രണ്ടു സുന്നീ ഗ്രൂപ്പുകളാണെന്ന് ഉള്ളാള്‍ എംഎല്‍എയും കര്‍ണാടക ആരോഗ്യ മന്ത്രിയുമായി യു.ടി ഖാദര്‍. ഈ തര്‍ക്കം അനുരഞ്ജനത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ദര്‍ഗയുടെ ഭരണത്തിന് അഡ്മിനിസ്‌ട്രേഷനെ നിയമിക്കണെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഇതേ നിര്‍ദ്ദേശം ദക്ഷിണ കര്‍ണാടക ഡെപ്യൂട്ടി കമ്മീഷണര്‍ എ.ബി ഇബ്രാഹിമും മുന്നോട്ട് വെച്ചിട്ടുണ്ട്. 

റംസാന്‍ തുടങ്ങുന്നതിന് മുമ്പ് അഡ്മിനിസ്‌ട്രേറ്റ് കമ്മിറ്റി നിലവില്‍ വന്നില്ലെങ്കില്‍ ദര്‍ഗയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം താളം തെറ്റുമെന്ന ഭീതിയും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ദര്‍ഗ നടത്തിപ്പിനെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നത് ദര്‍ഗകമ്മിറ്റിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. കോളജുകളിലെ ഇക്കൊല്ലത്തെ പ്രവേശനവും തുടര്‍നടപടികളും ജീവനക്കാരുടെ ശമ്പള വിതരണവും പ്രതിസന്ധിയിലാവുമെന്ന ഭീതിയും ഉയര്‍ന്നിട്ടുണ്ട്. സമുദായത്തെ വിശ്വാസത്തിലെടുത്ത് ഉള്ളാള്‍ പ്രശ്‌നങ്ങള്‍ അനുരഞ്ജനത്തിലൂടെ പരിഹരിക്കാനാണ് തന്റെ ശ്രമങ്ങള്‍. ഇതിന് വിശ്വാസികളുടെ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി പ്രത്യാശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad