അബൂദാബി (www.evisionnews.in): ഉടമസ്ഥരുടെ അനുവാദമില്ലാതെ അവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നത് തെറ്റാണെന്നും 380-ാം വകുപ്പ് പ്രകാരം ക്രിമിനല്‍ കുറ്റമാണിതെന്നും തടവും പിഴയുമടക്കമുള്ള ശക്ഷ ലഭിക്കുമെന്നും ദുബൈ ഗ്രാന്റ്മുഫ്ത്തി ഡോ. അഹ്മദ് ഷീല്‍. ഭാര്യയോ ഭര്‍ത്താവോ ആയാല്‍പോലും നിയമത്തില്‍ ഇളവില്ലെന്നും നിയമത്തില്‍ പറയുന്നു.
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്, ആളുകള്‍ക്കിടയില്‍ സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇത്തരം പ്രവണത കാരണമാകുന്നതിനാല്‍ വലിയ പ്രശ്നങ്ങള്‍ അത് സൃഷ്ടിക്കും ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തിരുമാനം. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഇസ്ലാം വിരുദ്ധമാണ്.
എത്ര വലിയ ബന്ധമായാലും രണ്ട് കൂട്ടര്‍ക്കിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടാകരുത്. വ്യക്തികളില്‍ ആത്മവിശ്വാസം നഷ്ടപ്പെടാനും സംശയം ജനിക്കുന്നതിനും ഇത് കാരണമാകും. ജീവിതം സംഘര്‍ഷ ഭരിതമാകുന്നതിനാണ് ഇത് വഴിതെളിക്കുക അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ഫോണ്‍ പരിശോധിച്ച യുവതിക്കെതിരെ നിലനില്‍ക്കുന്ന കേസിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം ദുബൈയില്‍ നടപ്പാക്കിയിരിക്കുന്നത്.
Post a Comment
0 Comments