Type Here to Get Search Results !

Bottom Ad

വര്‍ഗീയതക്കെതിരെ പൊരുതുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടു: മുസ്ലിം ലീഗ്


മലപ്പുറം (www.evisionnews.in): ബിജെപിയും ആര്‍എസ്എസും ഇളക്കിവിടുന്ന വര്‍ഗീയതക്കെതിരെ പൊരുതുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടുവെന്ന് മുസ്ലിം ലീഗ്. ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തില്‍ വര്‍ഗീയതക്കെതിരെ പോരാട്ടം നയിക്കാന്‍ യുഡിഎഫിന് സാധിക്കാത്തത് ന്യൂനപക്ഷവോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമാകാന്‍ കാരണമായി. 

കൊടുവള്ളിയില്‍ ലീഗിന് പറ്റിയ പരാജയവും അന്വേഷിക്കുന്നുണ്ട്. ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ കൊടുവള്ളിയില്‍ പരാജയപ്പെട്ടത് സംഘടനപരമായ കാരണങ്ങളാലാണെന്ന പാര്‍ട്ടി നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് കാലയളവില്‍ ഓരോ മണ്ഡലത്തിലേയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായി മുസ്ലിം ലീഗ് രണ്ട് നിരീക്ഷകരെ ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാന ജില്ലാ കമ്മറ്റികളായിരുന്നു നിരീക്ഷകരെ വെച്ചിരുന്നത്. ഇവരുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്താനുള്ള തീരുമാനം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad