Type Here to Get Search Results !

Bottom Ad

തെരുവുനായക്കൂട്ടം ആറുവയസുകാരിയെ കടിച്ചുകീറി: നിലഗുരുതരം


ബംഗളൂരു (www.evisionnews.in): ഒരു ഡസനോളം വരുന്ന തെരുവുനായകള്‍ ചേര്‍ന്ന് ആറുവയസുകാരിയായ പെണ്‍കുട്ടിയെ കടിച്ചുകീറി. നായകളുടെ ആക്രമണത്തില്‍ വലതു ചെവി അറ്റനിലയില്‍ പെണ്‍കുട്ടിയെ കെമ്പഗൗഡ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച കെങ്കേരിയിലാണ് സംഭവം. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

കെങ്കേരി ഉള്ളാള്‍ മെയിന്‍ റോഡിന് സമീപം ബിലിക്കല്ലുവിലെ ഡ്രൈവറായ രാമഗൗഡയുടെ മകള്‍ രമ്യയെയാണ് നായക്കൂട്ടം അക്രമിച്ചത്. വീടിന് സമീപത്താണ് സംഭവം. സ്ഥലത്ത് മൈതാനത്ത് മേഞ്ഞിരുന്ന പശുക്കളെ അക്രമിച്ച ശേഷമാണ് നായക്കൂട്ടം രമ്യക്ക് നേരെ തിരിഞ്ഞത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad