തിരുവനന്തപുരം (www.evisionnews.in): നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വി.എസ് അച്ചുതാനന്ദനുമായി കൂടിക്കാഴ്ച്ച നടത്തി. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവിന്റെ കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് പിണറായി വിജയന്‍ വി.എസിനെ കൂടിക്കണ്ടത്. വി.എസ് മുഖ്യമന്ത്രിയായി അനുഭവ പരിചയമുള്ള നേതാവാണ് തനിക്കല്ലാം പുതുമയാണ്. വി.എസിന്റെ ഉപദേശങ്ങളും നിര്‍ദ്ദേശവും സ്വീകരിക്കാനാണ് എത്തിയതെന്നും കൂടിക്കാഴ്ച്ചക്ക് ശേഷം പിണറായി പറഞ്ഞു.
വെള്ളിയാഴ്ച പിണറായിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത വിവരം മാധ്യമങ്ങളെ അറിയിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളത്തിലും യെച്ചൂരിക്കും കോടിയേരിക്കുമൊപ്പം വി.എസും സംബന്ധിച്ചിരുന്നു. ഇതിനെ യെച്ചൂരിയുടെ തന്ത്രമായി വ്യാഖ്യാനിക്കപ്പെട്ടതിന്റെ പിറ്റേന്നാണ് പിണറായി അതേ യെച്ചൂരിയുടെ തന്ത്രവുമായി വിഎസിനെ കാണാനെത്തി ഇരുനേതാക്കളും തമ്മിലുണ്ടെന്ന് ചിലകേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്ന അനൈക്യത്തിന്റെ മഞ്ഞുരുക്കി പുതിയ തുടക്കമിട്ടത്.
Post a Comment
0 Comments