Type Here to Get Search Results !

Bottom Ad

പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമില്ല: തീരുമാനം ഉടന്‍ -സുധീരന്‍


തിരുവനന്തപുരം (www.evisionnews.in): പ്രതിപക്ഷ നേതാവ് ആരാകണമെന്ന വിഷയം മുന്നണിയില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും ഉചിതമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും കെപിസിസി പ്രസിഡണ്ട് വി.എം. സുധീരന്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമില്ല. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഹൈക്കമാന്റ് നിര്‍ദ്ദേശമനുസരിച്ച് സുഗമമായി മുന്നോട്ടു പോകുമെന്നും സുധീരന്‍ പറഞ്ഞു.

അതേസമയം പ്രതിപക്ഷത്തിന് നേതൃത്വം നല്‍കാന്‍ തനിക്കാവില്ലെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചതോടെ രമേശ് ചെന്നിത്തലയുടെ പേരാണ് ആ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. ഐ ഗ്രൂപ്പ് എംഎല്‍എ മാരുടെ എണ്ണം കൂടിയതാണ് ചെന്നിത്തലക്ക് അനുകൂല ഘടമാകുക. വട്ടിയൂര്‍ക്കാവില്‍ നിന്നും വിജയിച്ച കെ മുരളീധരന്റെ പേരും പരിഗണിച്ചേക്കുമെന്ന് സൂചനകളുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad