കാസര്‍കോട് (www.evisionnews.in): നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി തയ്യല്‍ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിത സംഗമം നടത്തി. കാസര്‍കോട് നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുംതാസ് സമീറ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, എ.എം കടവത്ത്, സുബൈദ, ബീഫാത്തിമ ഇബ്രാഹിം, ഫരീദ സക്കീര്‍, ആയിശത്ത് താഹിറ, താഹിറ സത്താര്‍, സമീറ തൃക്കരിപ്പൂര്‍, എ.എം സൈബുന്നിസ പ്രസംഗിച്ചു.
Post a Comment
0 Comments